Sunday 16 December 2018


പരിസ്ഥിതി ദിനാചരണം

തോമാപുരം സെന്റ് തോമസ് ഹൈസ്കൂളിൽ 2018 ലോകപരിസ്ഥിതി ദിനാഘോഷം ജൂൺ 5 നു നടന്നു.പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ ഭാർഗവൻ പറശ്ശിനിക്കടവ് വൃക്ഷത്തൈ നട്ട് വെള്ളമൊഴിച്ചുകൊണ്ട് ദിനാഘോഷ ഉദ്ഘാടനം നിർവ്വഹിക്കുകയും പരിസ്ഥിതിദിന പ്രഭാഷണം നടത്തുകയും ചെയ്തു.മണ്ണിനോട് ചേർന്ന് നിന്നുകൊണ്ട് പരിസ്ഥിതി സംരക്ഷണം സാധ്യമാക്കാൻ കുട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.അദ്ദേഹത്തിന്റെ പരിസ്ഥിതിഗാനാലാപനം കുട്ടികളെ ഏറെ ആകർഷിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ജോസഫ് മുത്തോലി അധ്യക്ഷൻ ആയിരുന്നു.സ്കൂളും പരിസ്സരവും പ്ളാസ്റ്റിക് വിമുക്തമാക്കി സംരക്ഷിക്കുവാനുള്ള തീരുമാനത്തെക്കുറിച്ച് അദ്ദേഹം കുട്ടികളെ അറിയിച്ചു.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഫിലിപ്പ് ജെ ഓടയ്ക്കൽ ,കുമാരി ആഷൽ മരിയ എന്നിവർ പരിസ്ഥിതി ദിനാശംസ നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടോം ജോസ് സാർ സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജി എം എ നന്ദി പറയുകയും ചെയ്തു.ചക്ക ഔദ്യോഗികഫലമായി പ്രഖ്യാപിച്ചിരിക്കെ ഇന്നേദിവസ്സം സ്കൂൾ കാമ്പസ്സിൽ ചിറ്റാരിക്കാൽ എ ഇ ഒ ശ്രീമതി രമാദേവിയുടെ നേതൃത്വത്തിൽ,ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത പ്ളാവിൻ തൈകളും വിവിധ വൃക്ഷത്തൈകളും വിവിധ ക്ളബ്ബുകളുടെ സഹകരണത്തിൽ നടുകയുണ്ടായി.കുട്ടികൾക്ക് വിവിധയിനം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.

No comments:

Post a Comment

. ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം(2017)എച്ച് എസ് വിഭാഗം ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് ട്രോഫി സെന്റ് തോമസ് എച്ച് .എസ് ന്. ...