Tuesday 30 September 2014

PTA FOR TENTH ONLY

പത്താം ക്ലാസ്സിന്റെ മാത്രമായി പ്രത്യേക PTA മീറ്റിംഗ്  29/ 9 '14 തിങ്കളായ്ച നടന്നു.


ഗണിതശാസ്ത്ര ശില്പശാല

27/09/'14ന് ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു. കുട്ടികള്‍ക്കാവേശമായ് മാറിയ ശില്പശാലയില്‍നിന്ന്


പച്ചക്കറി വിത്ത് വിതരണം

കുട്ടികളെ അടുക്കളമുറ്റം പച്ചക്കറിത്തോട്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി വിത്തുകള്‍ വിതരണം ടെയ്യുന്നു

സ്കൂള്‍ യുവജനോത്സവം


സ്കൂള്‍ യുവജനോത്സവം
PTA പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാചനച്ചടങ്ങിന് H M സ്വാഗതം ആശംസിച്ചു. വാര്‍ഡ് പ്രതിനിധിയും PTAഎക്സിക്കുട്ടീവ് അംഗവുമായ ശ്രീ ജോസ് കുത്തിയതോട്ടില്‍ ഉദ്ഘാചനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് INTERNATIONAL YOUTH EXCHANGE PROGRAMലേയ്ക് തെര‍ഞ്ഞടുക്കപ്പെട്ട് ഭാരതത്തെ പ്രതിനിധീകരിച്ച് റഷ്യ സന്ദര്‍ശിച്ച സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും NCC കേഡറ്റുമായ ആല്‍ബിന്‍ ജോണ്‍സണ്‍-ന് സ്വീകരണം നല്‍കുകയും സ്കൂള്‍ മാനേജര്‍ വെരി . റവ. ഫാ. ഡോ. അഗസ്റ്റ്യന്‍ പാണ്ഡ്യമ്മാക്കല്‍ പ്രത്യേകം ആദരിക്കുകയും ചെയ്തു.


സംഭാവന


പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനവേളയില്‍ , പഠനസൗകര്യങ്ങളില്ലായെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി ചിറ്റാരിക്കാലിലെ വ്യാപാര വ്യവസായികള്‍ സംഭാവനയായി നല്കിയ 5 സ്റ്റൂളുകളും 5കസേരകളും PTA executive അംഗവും വാര്‍ഡ് പ്രതിനിധിയുമായ ശ്രീ ജോസ് കുത്തിയതോട്ടില്‍ വിതരണം ചെയ്യുന്നു.

സംഭാവന


പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനവേളയില്‍ , പഠനസൗകര്യങ്ങളില്ലായെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി PTA executive അംഗമായ ശ്രീ ജോസഫ് പി റ്റി Timber merchants ന്റെ സഹകരണത്തോടെ 5 മേശകള്‍ സംഭാവന നല്‍കുന്നു.

switch on കര്‍മ്മം


     പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനവേളയില്‍ വൈദ്യുതിയില്ലായെന്ന് കണ്ടെത്തിയ, 5വീടുകളില്‍ വൈദ്യുതീകരണം സാധ്യമാകുന്ന 3 വീടുകളുടെ വൈദ്യുതീകരണം നടപ്പിലാക്കി. ആദ്യ വീടിന്റെ വൈദ്യുതീകരണത്തിന്റെ switch on കര്‍മ്മം PTA executive അംഗവും വാര്‍ഡ് പ്രതിനിധിയുമായ ശ്രീ ജോസ് കുത്തിയതോട്ടില്‍  ഹെഡ്മിസ്ട്രസ്സിന്റെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിക്കുന്നു.

വാക്സിനേഷന്‍


വാക്സിനേഷന്‍

സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഭാഗമായുള്ള    T T കുത്തിവയ്പ് 5-ഉം 6ഉം ക്ലാസ്സുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയും ഉത്തരവാദിത്തത്തോടെയും നല്‍കി. അതോടൊപ്പം 9താം ക്ലാസ്സുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും RUBELLA രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സും VACCINATIONഉം നല്‍കി.



Wednesday 24 September 2014

സത്യപ്രതിജ്ഞാചടങ്ങ്


സ്കൂള്‍ പാര്‍ലമെന്റി-ലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിപ്രതിനിധികളുടെ സത്യപ്രതിജ്ഞാചടങ്ങ്


ഭക്ഷ്യസുരക്ഷയ്ക്കായ്

നല്ല പാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ജൈവകൃഷിയിലേയ്ക്ക്  വിദ്യാര്‍ത്ഥികളെ  ആകര്‍ഷിക്കുവാന്‍
   90ല്‍ പരം വാഴക്കന്നുകള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തതോടെ സ്കൂള്‍ വളപ്പില്‍ നട്ടു

 

സോദരര്‍ക്കായ്...

SSLC പരീക്ഷയില്‍ FULL   A+ കരസ്തമാക്കിയതിന്  KSEB യില്‍നിന്ന്  തനിക്ക് പുരസ്ക്കാരമായി ലഭിച്ച 3000രൂപ  നിര്‍ധന വിദ്യാര്‍ത്ഥികളുടെ വീടിന്റെ വൈദ്യുതീകരണത്തിനായി PTA പ്രസിഡണ്ടിനെ ഏല്‍പ്പിക്കുന്ന കുമാരി അലീന ബിനോ .

ഹൃദയപൂര്‍വ്വം


                    
ഓണാഘോഷത്തിന്റെ ഭാഗമായി  വിദ്യാര്‍ത്ഥികളില്‍ നിന്നും വ്യാപാരിവ്യവസായികളില്‍നിന്നും ശേഖരിച്ച ഓണസദ്യയ്ക്കാവശ്യമായവിഭവങ്ങള്‍ കടുമേനി ശാന്തിഭവന്‍ സന്ദര്‍ശിച്ച്  നല്കുകയുണ്ടായി

Wednesday 17 September 2014

അധ്യാപകദിനം

                                അധ്യാപകദിനം

സെപ്റ്റംബര്‍ 5 അധ്യാപകദിനം സമുചിതമായി ആചരിച്ചു. PTA സംഘടിപ്പിച്ച യോഗത്തില്‍ PTA വൈസ് പ്രസിഡന്റ്  ശ്രീ ചാക്കോ തെന്നിപ്ലാക്കല്‍ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ്  ശ്രീ അഡ്വ. ജോസഫ് മുത്തോലി അദ്ധ്യക്ഷപദം അലങ്കരിച്ച യോഗം സ്കൂള്‍ മാനേജര്‍ വെരി. റവ. ഫാ. അഗസ്റ്റ്യന്‍ പാണ്ഡ്യമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു. ക്ഷണം സ്വീകരിച്ച്  മുഖ്യാതിഥിയായി എത്തിയ മുന്‍വര്‍ഷം വിരമിച്ച  ശ്രീ തോമസ് മൈക്കിള്‍ സാറിനെ സ്കൂള്‍ മാനേജര്‍  പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് മുഴുവന്‍ അധ്യാപകര്‍ക്കും ഉപഹാരസമര്‍പ്പണം നടത്തി.



ഓണാഘോഷം

                                            ഓണാഘോഷം



സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി അത്തപ്പൂക്കള മത്സരം വടംവലിമത്സരം മറ്റ് കലാകായികമത്സരങ്ങള്‍ സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പായസമുള്‍പ്പടെ വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികള്‍ക്ക് നല്കി.

സാക്ഷരം


സാക്ഷരം
'സാക്ഷരം' പദ്ധതിയുടെ ഭാഗമായി 'ഉണര്‍ത്ത് 'ക്യാമ്പ് സെപ്‌റ്റംബര്‍ 11, 12 തീയതികളില്‍ നടത്തപ്പെട്ടു.   PTA പ്രസിഡണ്ട്  അഡ്വ. ശ്രീ ജോസ് മുത്തോലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ H M ശ്രീമതി ശാന്തമ്മ ജോസഫ് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട  വാര്‍ഡ് മെമ്പര്‍ ശ്രീ. ജോസ് കുത്തിയതോട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്  ശ്രീ ജേക്കബ് എ റ്റി  ശ്രീ ജിജി എം എ  എന്നീ അദ്ധ്യാപകര്‍ ആശംസകളര്‍പ്പിച്ചു. SRG കണ്‍വീനര്‍ ശ്രീമതി മോളി ജോണ്‍ നന്ദി പ്രകാശിപ്പിച്ചു
ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍
11/9/2014
1     വായ്‌ത്താരി
2     അഭിനയം
3   നാവു വഴങ്ങുമോ
കഥ പറയല്‍
കടംങ്കഥ

12/9/2014
 1  വാക്യനിര്‍മ്മാണം
കുട്ടിക്കവിതകള്‍
കടംങ്കഥ  
  4വിവിധതരം ഭാഷാകേളികള്‍
 മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും ടീമുകള്‍ക്കും ക്യാമ്പിന്റെ സമാപനയോഗത്തില്‍ സമ്മാനം നല്‍കി.





Wednesday 3 September 2014

സ്കൂള്‍ ബ്ളോഗ് ഉദ്ഘാടനം

28/07/2014 വ്യാഴാഴ്ച  സ്കൂള്‍  ബ്ളോഗ് ഉദ്ഘാടനം നടന്നു. P T A President  Adv.ശ്രീ ജോസഫ് മുത്തോലി , അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ H M ശ്രീമതി ശാന്തമ്മ ജോസഫ് സ്കൂള്‍  ബ്ളോഗിന്റെ ഉദ്ഘാടനം ഔദ്യോഗികമായി  നിര്‍വഹിച്ചു.



. ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം(2017)എച്ച് എസ് വിഭാഗം ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് ട്രോഫി സെന്റ് തോമസ് എച്ച് .എസ് ന്. ...