Sunday 16 December 2018

പ്രവേശനോത്സവം

         തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നവാഗതർക്ക് സ്വാഗതം അരുളിക്കൊണ്ട് പ്രവേശനോൽസവം നടന്നു.ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അസംബ്ളി ഹാളിലേക്ക് സ്വീകരിച്ച് ആനയിച്ചു.സ്കൂൾ മാനേജർ വെരി.റവ.ഫാ.അഗസ്റ്റ്യൻ പാണ്ട്യാമാക്കൽ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഫിലിപ്പ് ജെ ഓടക്കൽ സ്കൂൾപുതുവർഷ സന്ദേശം നല്കി.സ്കൂൾ അസി.മാനേജർ ഫാദർ സുബിൻ റാത്തപ്പിള്ളി,അധ്യാപകനായ ഫാദർ ജിജോ P I എന്നിവർ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് അഡ്വ ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ടോം ജോസ് N സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജോണി പി ജെ നന്ദിയും പറഞ്ഞു.സ്കൂൾ ക്വയർ ആലപിച്ച പ്രവേശനഗാനം ശ്രുതിമധുരമായി.സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു. 

No comments:

Post a Comment

. ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം(2017)എച്ച് എസ് വിഭാഗം ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് ട്രോഫി സെന്റ് തോമസ് എച്ച് .എസ് ന്. ...